ലോക മാനസികാരോഗ്യ ദിനത്തിൽ അമൃത ആശുപത്രി സ്കീസോഫ്രീനിയ രോഗികളെ പരിചരിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ പരിപാലിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും, അവരുടെ മാനസികാരോഗ്യാത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് കെയർഗിവേഴ്സ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്.
ഒക്ടോബർ 10ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നടന്ന പരിപാടിയിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ
സ്കീസോഫ്രീനിയ, മാനസിക രോഗികളെ പരിചരിക്കുന്നവർ നേരിടുന്ന സമ്മർദ്ദം, തൊഴിലിടത്തെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. “ഉറപ്പുണ്ടോ കുറുപ്പേ” എന്ന ഏകാംഗ നാടകത്തിന്റെ അവതരണവും ഇതോടനുബന്ധിച്ച് നടന്നു.