പാമ്പിന്റെ കടി കിട്ടിയതിനു പിന്നാലെ കഴുത്തിൽ പാമ്പിനെ ചുറ്റി രോഗി ആശുപത്രിയിലേക്ക് ഓടികയറി

ബിഹാറിലെ ഭഗൽപുരിയിൽ പാമ്പിന്റെ കടി കിട്ടിയതിനു പിന്നാലെ കഴുത്തിൽ പാമ്പിനെ ചുറ്റി രോഗി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടികയറി. ആശുപത്രി ജീവനക്കാർ ആദ്യം ഞെട്ടിയെങ്കിലും വൈകാതെ ചികിത്സ നൽകി.പാമ്പിന്റെ വായ കയ്യുപയോഗിച്ച്
രോഗി അമർത്തി പിടിച്ചിരുന്നു. ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ അണലി വിഭാഗമാണ് രോഗിയെ കടിച്ചത്.
പ്രകാശിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. പ്രകാശിന്റെയും പാമ്പിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.