വയോജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭയ്ക്ക്. വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയില്‍ കുതിക്കുമ്പോള്‍ നമുക്കൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ തന്നെയാണ് വയോജനങ്ങളെന്നും മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. ഒട്ടേറെ ക്ഷേമ പദ്ധതികള്‍ വയോജനങ്ങള്‍ക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവര്‍ത്തനങ്ങള്‍ക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും മേയര്‍ വ്യക്തമാക്കി.