അമിതാധ്വാനത്തിലൂടെ മരണം എന്നർഥംവരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിൽ കൂടുതലായി കാണുന്നതായി പഠന റിപ്പോർട്ട്. ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂർ സാധാരണ ജോലിക്കു പകരം 55 മണിക്കൂറിൽ കുടുതൽ കഠിനാധ്വാനം ചെയ്തവരിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഹാർട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 33
ശതമാനവും ഇവരിൽ കൂടുതലായി കണ്ടു. ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ താളംതെറ്റിയ ഹൃദയമിടിപ്പും കണ്ടു. ഈ അവസ്ഥയുണ്ടാകുന്നവരിൽ ഹൃദയസ്തംഭനവും മരണവും ഉണ്ടാകുന്നത് ഉടനടിയാണ്. കരോഷി സിൻഡ്രോം കലശലാകുമ്പോൾ ആത്മഹത്യാ പ്രവണതയും അധികരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.