കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി ആരോപണം. ആശുപത്രിയുടെ അഞ്ചാം നിലയിൽവരെ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടായതായി രോഗികൾ പറയുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗത്തിലും പാമ്പിനെ കണ്ടതായി രോഗികളും ബന്ധുക്കളും പറയുന്നു. ആശുപത്രി പരിസരം വൃത്തിയാക്കാത്തതാണ് പാമ്പുകളുടെ ശല്യത്തിന് കാരണമെന്നാണ് ആരോപണം. കെട്ടിടങ്ങളോട് ചേർന്ന് കിടക്കുന്ന വള്ളിപ്പടർപ്പുകളിലൂടെയാണ് പാമ്പുകൾ മുകൾ നിലകളിലേയ്ക്ക് എത്തുന്നത്. ഉപയോഗശൂന്യമായ ആശുപത്രി മാലിന്യങ്ങൾ കൂട്ടിയിടുന്നതും പാമ്പുകളുടെ സാന്നിദ്ധ്യം വർധിപ്പിക്കുന്നുണ്ട്.