രാജ്യത്ത് വിതരണം ചെയ്യുന്ന അമ്പതിലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ തുടങ്ങിയവ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സംസ്ഥാന ഡ്രഗ് ഓഫീസർമാർരാണ് പ്രതിമാസ ഗുണനിലവാര പരിശോധന നടത്തുന്നത്. അതേസമയം ഗുണമേന്മയില്ലെന്നു കണ്ടെത്തിയ മരുന്നുകൾ തങ്ങൾ നിർമിച്ചതല്ലെന്നും വ്യാജമായി തയ്യാറാക്കിയതാണെന്നും മരുന്നുനിർമാതാക്കൾ പ്രതികരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 156-ഓളം ഫിക്സഡ് ഡ്രഗ് കോമ്പിനേഷനുകൾക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ആരോഗ്യത്തിന് അപകടകരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പനിമരുന്നുകളും വേദനാസംഹാരികളും അലർജി മരുന്നിനും വിലക്ക് ഏർപ്പെടുത്തിയത്.