ആന്റിബയോട്ടിക് മരുന്ന് തുടർച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോർട്ട്. തായ്ലന്റ് സ്വദേശിയായ 31 കരിയിലാണ് ചുവന്ന നിറത്തിലുള്ള തിണർപ്പുകളും കുരുക്കളും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ കാഴ്ചയും കുറഞ്ഞുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സ്വിം സ്യൂട്ട് മോഡലായ സസിനാൻ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ജൂലൈ പതിനെട്ടിന് സസിനന് തൊണ്ടവേദന അനുഭവപ്പെടുന്നത്. ഉടൻ തന്നെ ബാങ്കോക്കിലെ ഒരു ആശുപത്രിയിൽ താൻ പോയെന്നും അവിടെ വെച്ചാണ് തനിക്ക് ടോൺസിലിറ്റിസ് ആണെന്ന് അറിഞ്ഞതെന്നും യുവതി പറയുന്നു . യുവതിയെ പരിശോധിച്ച ഡോക്ടർ സാധാരണ ഇത്തരം രോഗികൾക്ക് നൽകുന്ന ആന്റിബയോട്ട് യുവതിയ്ക്കും നൽകി. എന്നാൽ ഈ മരുന്ന് കഴിച്ചതിന് പിന്നാലെ യുവതിയുടെ ശരീരത്തിൽ തിണർപ്പുകൾ ഉണ്ടാകാൻ തുടങ്ങി. മരുന്ന് കഴിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും യുവതിയുടെ അവസ്ഥ ഗുരുതരമായി. പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് സസിനനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും, അവിടെ വെച്ച് ഇവർക്ക് ‘സ്റ്റീവൻസ് ജോൺസൺ സിൻഡ്രോം’ എന്ന രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചില മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന രോഗാവസ്ഥയാണിത്