ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർത്ത് പ്രകൃതി. പ്രതിവർഷം ലോകത്താകെ 800 ബില്യൺ പൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നതായാണ് കണക്കുകൾ. കടലിൽ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്ലാസ്റ്റിക്കുകളെ ഇല്ലാതാക്കുന്ന മറൈൻ ഫംഗസുകളെ കണ്ടെത്തിയതായി ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ‘പാരെൻഗോ്യഡോന്റിയം ആൽബം’ എന്ന് പേരിട്ടിരിക്കുന്ന ഈ കടൻ ഫംഗസിനെ കണ്ടെത്തിയത് റോയൽ നെതർലാന്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീ റീസർച്ചാണ്. കടലിൽ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ ഈ ഫംഗസ് .05 ശതമാനംവീതം ദിവസേന ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. കടലിൽ സൂര്യപ്രകാശം ഏറ്റുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് നിലവിൽ ഈ ഫംഗസ് തിന്നുതീർക്കുന്നതായി കണ്ടെത്തിയത്. വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതായി റിസർച്ച് ടീം ലീഡർ അന്നിഖ വക്‌സ്മ വ്യക്തമാക്കുന്നു.