എന്‍ഡോമെട്രിയോസിസ്: മൂന്നില്‍ രണ്ട് സ്ത്രീകളും ജോലിയില്‍നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം

എൻഡോമെട്രിയോസിസ് രോഗമുള്ള മൂന്നിൽ രണ്ടു സ്ത്രീകളും അസഹനീയമായ വേദനമൂലം സ്‌കൂളിൽ നിന്നും ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം. ജേർണൽ ഓഫ് എൻഡോമെട്രിയോസിസ് ആന്റ് യൂട്ടറൈൻ ഡിസോർഡേർസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 17-നും 44-നും പ്രായത്തിനിടയിലുള്ള അമേരിക്കയിലെ 17000 സത്രീകളെയാണ് പഠന വിധേയമാക്കിയത്. എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വേദനമൂലം സ്ത്രീകൾക്ക് സ്‌കൂളിലും ജോലിയിലുമുൾപ്പടെ നിത്യേന ചെയ്യുന്ന പലകാര്യങ്ങളിലും നിന്നും വിട്ടു നിൽക്കേണ്ടി വരേണ്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.