സംസ്ഥാനത്ത് പകർച്ചപ്പനികൾക്കു പുറമെ മുണ്ടിനീരും പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞമാസം മാത്രം 6326 പേരാണ് രോഗം മൂലം ചികിത്സ തേടിയത്. ഈ വർഷം ആഗസ്റ്റ് 31 വരെ 40,318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീര്. പനി, തലവേദന, ദേഹാസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുഖത്തിൻറെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പു മുതൽ എട്ടു ദിവസംവരെ രോഗം പടരാം.