തൃശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ചു 62 കാരി മരിച്ചു

തൃശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെർഡിനാൻറിൻറെ ഭാര്യ മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ച കഴിഞ്ഞു നടക്കും. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.