പ്രസവ സമയത്ത് അപസ്മാരം വന്ന 27 കാരി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി, ഇന്നലെ രാവിലെ പ്രസവ സമയത്ത് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ യുവതി മരണപ്പെട്ടു. നിരീക്ഷണത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.