‘വയോമധുരം’; വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതി

ആരോ​ഗ്യപ്രശ്നം നേരിടുന്ന വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. ‘വയോമധുരം’ എന്ന് പേരുള്ള ഈ പദ്ധതിയിൽ വയോജങ്ങൾക്ക് പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകും. ബി.പി.എൽ. വിഭാഗത്തിലെ 60-ന് മുകളിലുള്ളവർക്കാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനയ്ക്കാവശ്യമായ സ്ട്രിപ്പുകളും നൽകുന്നത്. suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബർവരെ അപേക്ഷിക്കാം. പ്രമേഹരോഗിയാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നവർക്കേ ആനുകൂല്യം ലഭിക്കുകയുള്ളു.