വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചതായി ആരോഗ്യ വകുപ്പ്മന്ത്രി വ്യക്തമാക്കി. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.