തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പഠന റിപ്പോർട്ട്. മൂന്നോ അതിലധികമോ ദിവസമായി തുടരുന്ന മലബന്ധം ശ്രദ്ധിക്കേണ്ടതാണെന്നും അത് ഹൃദയാഘാതം ഉൾപ്പെടെയുള്ള പല ഹൃദ്രോഗങ്ങളുടെയും ലക്ഷണമാകാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലെ മെൽബോണിലുള്ള മൊനാഷ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടുവെന്ന് ഗവേഷകർ പറയുന്നു. മലബന്ധം ഒഴിവാക്കാനായി ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. നാരുകളുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം എന്നും ഗവേഷകർ പഠനത്തിൽ നിർദേശിക്കുന്നു.