തിരുവനന്തപുരം ജില്ലയിൽ വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്രവപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. വീടിനു സമീപത്തെ കുളത്തിൽ യുവതി കുളിച്ചെന്ന് സംശയിക്കുന്നുണ്ട്. കല്ലമ്പല്ലത്തും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലയിൽ മൂന്ന് സ്ഥലത്ത് രോഗകാരിയുടെ സാന്നിധ്യമായി. ജില്ലയിൽ ഏഴുകേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.