സിനിമ ലോകത്തേക്ക് എത്തും മുൻപ് തനിക്ക് കുഷ്ടരോഗം ഉണ്ടായിരുന്നതായി തുറന്നു പറഞ്ഞു ബോളിവുഡ് താരം ഡിംപിൾ കപാഡിയ. സിനിമയ്ക്കുവേണ്ടി സംവിധായകൻ രാജ്കപൂർ തന്നെ ആദ്യമായി കാണുന്ന സമയത്ത് തനിക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നുവെന്നാണ് ഡിംപിൾ പറഞ്ഞത്. നായികയാക്കാൻ പറ്റിയ സുന്ദരിയായ ഒരു പെൺകുട്ടിയുണ്ടെന്നും അവൾ കുഷ്ഠരോഗത്താൽ വലയുകയാണെന്നുമാണ് രാജ്കപൂറിനോട് ആരോ പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം തന്നെ കാണാനെത്തുന്നതെന്നും പിന്നീട് സിനിമയിലേക്കെത്തുന്നതെന്നും ഡിംപിൾ പറയുന്നു. മുമ്പൊരിക്കൽ തന്റെ രോഗത്തേക്കുറിച്ച് കുടുംബസുഹൃത്തിലൊരാൾ പറഞ്ഞതിനേക്കുറിച്ച് ഡിംപിൾ പറഞ്ഞിരുന്നു. അന്ന് തനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം. കൈമുട്ടിലാണ് രോഗംബാധിച്ചത്. ഇക്കാരണം കൊണ്ട് തന്നെ സ്കൂളിൽ നിന്ന് അകറ്റിനിർത്തുമെന്നാണ് അന്നയാൾ പറഞ്ഞത്. ആന്നാദ്യമായാണ് അകറ്റിനിർത്തുക എന്ന വാക്കുപോലും കേൾക്കുന്നതെന്നും ഡിംപിൾ പറഞ്ഞു.