2023 ൽ ഫാറ്റി ലിവർ രോഗമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ തനിക്ക് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തി നടൻ മൊഹ്‌സിൻ ഖാൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. തനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിന് ഇടയാക്കി എന്നും മൊഹ്‌സിൻ പറഞ്ഞു. താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മൊഹ്‌സിൻ പറഞ്ഞു. ഫാറ്റി ലിവർ പിടിപെട്ടാതോടെയാണ് ഹൃദയാഘാതം ഉണ്ടായത്. പലതും സംഭവിച്ചു. പക്ഷേ ആരോടും പറഞ്ഞില്ല. അത് വളരെ ഗുരുതരമായിരുന്നു. കുറച്ചു നാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നുവെന്നും മൊഹ്‌സിൻ പറയുന്നു. അഭിമുഖത്തിൽ താൻ ഇപ്പോൾ വളരെ മെച്ചപ്പെട്ടതായി താരം പറഞ്ഞു. തെറ്റായ ജീവിതശൈലി പ്രതിരോധശേഷി കുറയ്ക്കുന്നതിന് ഇടയാക്കി എന്നും അദ്ദേഹം എടുത്ത് പറഞ്ഞു.