കടുത്തപനിയെത്തുടർന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അടിയന്തരപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യെച്ചൂരിക്ക് ന്യുമോണിയ ബാധിച്ചതായും ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നും പാർട്ടിനേതൃത്വം വ്യക്തമാക്കി.