മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കോഴിപ്പുറത്തു വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണു ഷിഗല്ല സ്ഥിരീകരിച്ചിരിത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ നേരത്തെ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്. മറ്റു കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിദ്യാർഥികൾ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല.