പാർക്കിൻസൺസ് രോഗികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ രണ്ട് പേർ ഒരേ സമയം ഇരുന്ന് ഓടിക്കുന്ന ടാൻഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം. നാഡീവ്യൂഹസംബന്ധമായ രോഗമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഈ ടാൻഡം സൈക്ലിങ്ങിലൂടെ സാധിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് കരോളിന സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഈ വ്യായാമം രോഗികളുടെ ചലനശേഷി, നടപ്പിന്റെ വേഗം എന്നിവ മെച്ചപ്പെടുത്തിയെന്നും പാർക്കിൻസൺസ് രോഗവളർച്ചയുടെ വേഗം കുറച്ചെന്നും ഗവേഷകർ കണ്ടെത്തി. രോഗികളുടെ വിഷാദം കുറയ്ക്കുന്നതിലും സൈക്ലിങ് സഹായകമായതായി പഠനറിപ്പോർട്ട് പറയുന്നു. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ 76-ാമത് വാർഷിക യോഗത്തിൽ ആണ് പഠനം അവതരിപ്പിക്കുക.