മഹാരാഷ്ട്രയിൽ ഒരു ഗർഭിണിക്ക് ഉൾപ്പടെ നിരവധിപേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. എൻ.ഐ.വിയിൽ അയച്ച ആദ്യ രണ്ട് സാമ്പിളുകൾ പോസിറ്റീവ് ആയതിന് പിന്നാലെ രോഗ ലക്ഷണം കാണിച്ച മറ്റ് രോഗികളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രോഗികൾ കൂടുതലും പൂനെയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന സിക്ക വൈറസ് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മനുഷ്യന്റെ ജീവനെടുക്കാൻ പോന്നതാണ്. പനി, സന്ധി വേദന, കണ്ണുകൾക്ക് ചുവപ്പ് നിറം, പേശി വേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.