ആയുസ്സ് കൂട്ടുന്നതിനുള്ള മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഗവേഷകര്‍. എം.ആര്‍.സി ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, ഡ്യൂക്ക് എന്‍.യു.എസ് മെഡിക്കല്‍ കോളേജ് സിങ്കപ്പൂര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയത്തിലേയ്ക്ക് അടുക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവയുടെ ആയുസ്സ് 25 ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മരുന്ന് സ്വീകരിച്ച എലികള്‍ക്ക് സ്വീകരിക്കാത്തവയേക്കാള്‍ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും വര്‍ധിച്ചതായും ഇവയ്ക്ക് ക്യാന്‍സറിനെ അതിജീവിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ വ്യക്തമാക്കി. മരുന്ന് പരീക്ഷണം പൂര്‍ണ വിജയത്തിലെത്തുന്നതോടെ മനുഷ്യരുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതില്‍ വിജയിക്കാനാവുമെന്ന വിലയിരുത്തലിലാണ് ഗവേഷകര്‍.