പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു

പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു. (57) വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന കന്നഡ അറിയിപ്പുകൾക്ക് ശബ്ദംനൽകിയത് ഇവരാണ്.