സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് സംബന്ധമായ പരാതിയുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്തിൽ പ്രതിഷേധവുമായി KGMOA. നിയന്ത്രണ പ്രകാരം ബന്ധപ്പെട്ട മേധാവിക്ക് പരാതി നൽകി ആറു മാസം കഴിഞ്ഞേ ട്രിബ്യൂണലിൽ പരാതി നൽകാൻ പാടുള്ളൂ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞ 24 ന് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദ്ദേശം. പിന്നാലെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് KGMOA രംഗത്ത് എത്തി. പ്രശ്നപരിഹാരത്തിനായി ഭരണതലത്തിൽ അപ്പിൽ / അപേക്ഷ സമർപ്പിച്ച് ആറുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ ട്രൈബ്യൂണലിനെ സമീപിക്കാൻ പാടുള്ളൂ എന്നുള്ള നിബന്ധന യാതൊരു തരത്തിലും ന്യായീകരിക്കാനാവാത്തതാണ്, മാത്രമല്ല ഇത് ജീവനക്കാരോടുള്ള കടുത്ത നീതി നിഷേധമാണ് എന്നും KGMOA പ്രതികരിച്ചു. ഇതോടൊപ്പം ജീവനക്കാരുടെ പരാതികൾ ഭരണതലത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സർവ്വീസ് സംബന്ധിയായ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെടുന്നു