നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് എ.ഡി.എം നാട്ടുകാർക്ക് ഉറപ്പ് നൽകിഎന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണമാവുമായി ഡോക്ടർമാരുടെ സോംഘടനയായ കെ. ജി. എം. ഒ.എ. വൈകാരിക പ്രതികരണങ്ങൾക്കൊപ്പം നിന്നുള്ള അന്യായമായ ശിക്ഷാനടപടികൾ ഒഴിവാക്കണം എന്ന് കെ. ജി. എം. ഒ.എ ആവശ്യപ്പെട്ടു. അപൂർവ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവർത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടർക്കെതിരെ അന്യായമായ ശിക്ഷാനടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെ ജി എം ഒ എ പ്രതികരിച്ചു. പരിമിതമായ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവശേഷിയും മറികടന്നുകൊണ്ട് പൊതുജനാരോഗ്യ സംരക്ഷണത്തിനായി അവിരാമം പ്രയത്നിക്കുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടികളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് സർക്കാരിനോട് കെ ജി എം ഒ എ അഭ്യർത്ഥിച്ചു.