വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്

വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുസ്‌കാൻ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. നവജാത ശിശു പരിചരണത്തിലും ചികിത്സയിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിക്കുന്നത്. മികച്ച സ്കോറോട് കൂടിയാണ് ഈ പുരസ്കാരം മാനന്തവാടിയ്ക്ക് ലഭിച്ചിരിക്കുന്നത്.ഏറെ സന്തോഷവും ചാരിതാർത്ഥ്യവും നൽകുന്ന ഒരു നേട്ടമാണിത് എന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്കാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.