സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആർ എസ് സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. മന്ത്രി ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമായാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ നടക്കാറുള്ളത്. ലൈവ് ട്രാൻസ്പ്ലാന്റേഷനായിരുന്നു നടന്നത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദിച്ചു.