ന്യൂഡൽഹിയിൽ ഫാസ്റ്റഫുഡ് ശീലമാക്കിയ മുപ്പത്തിരണ്ടുകാരിയുടെ പിത്താശയത്തിൽ നിന്നും 1500 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ

ന്യൂഡൽഹിയിൽ ഫാസ്റ്റഫുഡ് ശീലമാക്കിയ മുപ്പത്തിരണ്ടുകാരിയുടെ പിത്താശയത്തിൽ നിന്നും 1500 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ന്യൂഡൽഹിയിലെ സർ ​ഗം​ഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് പിത്താശയക്കല്ലുകൾ നീക്കം ചെയ്തത്. ഐ.ടി. ഉദ്യോ​ഗസ്ഥയായ യുവതി ജങ്ക് ഫുഡുകളും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ശീലമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇത് നിരന്തരം വയറ് വീർക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. കഴിഞ്ഞ മൂന്നുനാലു മാസമായി അന്റാസിഡും മറ്റും കഴിച്ചാണ്‌ യുവതി പരിഹാരം കണ്ടിരുന്നത്. വേദന അസഹ്യമായതോടെയാണ് ആശുപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിത്താശയത്തിൽ കല്ലുകൾ നിറഞ്ഞതായി കണ്ടെത്തിയത്. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ പിത്തതാശയ കല്ലുകൾ നീക്കം ചെയ്തത്.