കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം. അമേരിക്കയിലെ മെഡിക്കൽ ഗവേഷക സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കോവിഡിന് മുമ്പുള്ള 2018-21 കാലത്ത് അമേരിക്കയിൽ 1.5 ലക്ഷം ആസ്തമ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, രാജ്യത്ത് വാക്സിനേഷൻ നിരക്ക് കൂടിയപ്പോൾ ആസ്തമ കേസുകൾ കുറയുന്നതായി ഗവേഷകർ കണ്ടെത്തി. കുത്തിവെപ്പ് നിരക്ക് പത്ത് ശതമാനം ഉയർന്നപ്പോൾ അരശതമാനത്തിലേറെ ആസ്തമ നിരക്കും കുറഞ്ഞതായി ‘ജാമ നെറ്റ്വർക്ക് ഓപൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.