പരസ്യത്തില്‍ പറഞ്ഞതിന് വിരുദ്ധമായി പ്രോട്ടീന്‍ പൗഡറില്‍ കാര്‍ബോ ഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ കമ്പനി 1.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിവിധി. മുംബൈ സ്വദേശി രാഹുല്‍ ഷെഖാവതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 1599 രൂപയ്ക്ക് ഓണ്‍ലൈനായി വാങ്ങിയ പ്രോട്ടീന്‍ പൗഡറിലാണ് തട്ടിപ്പ് നടന്നതായി യുവാവ് കണ്ടെത്തിയത്. പഞ്ചസാര അടങ്ങാത്ത 24 ഗ്രാം ഹൈ ക്വാളിറ്റി പ്രോട്ടീന്‍ പൗഡര്‍ എന്നാണ് പരസ്യത്തില്‍ കമ്പനി അവകാശപ്പെട്ടിരുന്നത്. സംശയം തോന്നിയ യുവാവ് പൗഡര്‍ ലാബില്‍ പരിശോധിച്ചതോളെ കള്ളം പുറത്താവുകയായിരുന്നു. കമ്പനിയില്‍നിന്നും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പിന്നീട് കോടതിയെ സമീപിച്ചു.