കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍

കേരളത്തില്‍ ജൂലൈ 22 കഴിഞ്ഞാല്‍ മഴ കുറയുമെന്ന് വിദഗ്ധര്‍. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന അതിശക്തമായ മഴ പരമാവധി 3 ദിവസം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അത് കഴിഞ്ഞാല്‍ കേരളത്തില്‍ എല്ലായിടത്തും സാധാരണ മഴയായിരിക്കുമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്ര ശാസ്ത്രജ്ഞനെ ഉദ്ദരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും നാശനഷ്ടങ്ങളും തുടരുകയാണ്