നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ ചികിത്സയിൽ. മകളും നടിയുമായ സുഹാസിനിയാണ് വിവരം പുറത്തുവിട്ടത്. ‘വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കൽ സ്റ്റേകേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പെൺമക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു” എന്നും ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുഹാസിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.