വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവരുടെ വേദനയില്‍ കേരളീയ സമൂഹത്തിനൊപ്പം പങ്കു ചേര്‍ന്ന് ഡോക്ടര്‍മാരുടെ സഘടനയായ കെ. ജി. എം. ഒ. എ. ദുരന്തമുഖത്ത് സജീവമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചികിത്സാസഹായം ഉറപ്പാക്കുന്നതിനും മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധന കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുന്നതിനും മുന്നിട്ടിറങ്ങിയ വയനാട് കെ. ജി. എം. ഒ.എ അംഗങ്ങള്‍ക്കൊപ്പം കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമുകളും ഇന്ന് വയനാട്ടില്‍ എത്തിയിരുന്നു.