ഫംഗസ് മനുഷ്യരാശിക്ക് ഒരു യഥാർത്ഥ ഭീഷണി ആണെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകൻ

ഫംഗസ് മനുഷ്യരാശിക്ക് ഒരു യഥാർത്ഥ ഭീഷണി ആണെന്ന് മുന്നറിയിപ്പ് നൽകി ഗവേഷകൻ. മനുഷ്യനെ സോമ്പിയാക്കാൻ കഴിയുന്ന ഒരു ഫംഗസും കണ്ടെത്തിയിട്ടില്ലെങ്കിലും കാലക്രമേണ കൂടുതൽ അപകടകരമായ പുതിയ ഫംഗസ് രോഗാണുക്കൾ ഉയർന്നു വരാൻ സാധ്യതയുണ്ടെന്ന് മോളിക്യുലർ മൈക്രോബയോളജി, ഇമ്മ്യൂണോളജി, സാംക്രമിക രോഗങ്ങൾ എന്നിവയിൽ ഗവേഷണം നടത്തുന്ന അർതുറോ കാസഡെവാൾ പറയുന്നു. What If Fungi Win? എന്ന പുസ്തകത്തിലാണ് പ്രൊഫസർ അർതുറോ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മാനവരാശിക്ക് പുതിയ ഫംഗസ് രോഗങ്ങൾ സംഭാവന ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2007 -ൽ ജപ്പാനിലെ ഒരു വ്യക്തിയുടെ ചെവിയിൽ നിന്ന് കണ്ടെടുക്കുന്നത് വരെ കാൻഡിഡ ഔറിസ് വൈദ്യശാസ്ത്രത്തിന് അജ്ഞാതമായിരുന്നു. സമാനമായ രീതിയിൽ മാനവരാശിയെ നശിപ്പിക്കാൻ ശേഷിയുള്ള അജ്ഞാതരായ ശത്രുക്കൾ ഇനിയും ഒളിഞ്ഞിരിപ്പുണ്ടാകാമെന്നാണ് ഇദ്ദേഹം തൻറെ പുസ്തകത്തിൽ അവകാശപ്പെടുന്നത്.