ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം

ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം. സ്വീഡനിലെ ലണ്ട്‌ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടാറ്റൂകൾ ശരീരത്തിൽ ഉണ്ടാക്കുന്ന ചെറിയ തോതിലെ നീർക്കെട്ടാകാം ഇതിനു കാരണമെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. മറ്റൊരു അപകടസാധ്യതയായി ഗവേഷകർ സൂചിപ്പിക്കുന്നത്‌ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷിയിലെ രാസവസ്‌തുക്കളാണ്‌. എന്നാൽ ഇവ സ്ഥിരീകരിക്കാൻ കൂടുതൽ പഠനം ആവശ്യമാണെന്നും റിപ്പോർട്ട്‌ കൂട്ടിച്ചേർക്കുന്നു. 12000 പേരാണ് പഠനത്തിൽ പങ്കെടുത്തത്.