വൃത്തിഹീനമായ സാഹചര്യത്തില്‍ കൂള്‍ ഡ്രിങ്ക്‌സുകള്‍ തയ്യാറാക്കുന്നതും ഇടവിട്ടുള്ള മഴയും കോഴിക്കോട് മഞ്ഞപ്പിത്ത ഭീഷണി ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 50ഓളം വൈറല്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ കൂള്‍ ബാറുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. കൂള്‍ ഡ്രിങ്ക്‌സുകളില്‍ ഉപയോഗിക്കുന്ന എൈസിന്റെ ഗുണനിലവാരമാണ് കൂടുതലായി പരിശോധിച്ചത്. പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 1,90000 രൂപ പിഴയായി ഈടാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.