വ്യക്തിഗതമാക്കിയ കാൻസർ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്

വ്യക്തിഗതമാക്കിയ കാൻസർ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ച് ഇംഗ്ലണ്ട്. ആയിരത്തിലധികം വരുന്ന കാൻസർ രോഗികളാണ് NHS match making ട്രയലുകളിലൂടെ തങ്ങളുടെ രോഗം ചികിത്സിച്ചു മാറ്റാൻ തയ്യാറെടുക്കുന്നത്. കാൻസർ വാക്സിൻ ലോഞ്ച് പാഡിൽ ഇതുവരെ മുപ്പതോളം ആശുപത്രികൾ ഒപ്പുവച്ചു. നിലവിലെ കോവിഡ് ജാബുകളിൽ കാണുന്നതുപോലെ, mRNA സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രോഗികളിൽ വ്യക്തിഗതമായി വാക്‌സിൻ ഉത്പാദിപ്പിച്ച് പരീക്ഷിക്കുന്നത്. വൻകുടൽ, ചർമ്മം, ശ്വാസകോശം, മൂത്രസഞ്ചി, പാൻക്രിയാറ്റിക്, കിഡ്നി എന്നീ ക്യാൻസറുകൾക്കാണ്‌ ആദ്യഘട്ടത്തിൽ വാക്‌സിൻ ട്രയലുകൾ നടത്തുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിനും, രോഗം ആവർത്തിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രതിരോധ സംവിധാനത്തെ ഒരുക്കുന്നതിനാണ് വാക്സിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 55 കാരനായ എലിയറ്റ് പിഫെബ്വെ ആണ് ഇംഗ്ലണ്ടിൽ കുടൽ കാൻസറിനെതിരെ വ്യക്തിഗത വാക്സിൻ ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയനായ ആദ്യ രോഗി.