യോഗ ദിനത്തിൽ യോഗ കൊണ്ട് ജീവിതം മാറ്റിമറിച്ച കഥ പറയുകയാണ് നടി സംയുക്ത വർമ്മ

യോഗ ദിനത്തിൽ യോഗ കൊണ്ട് ജീവിതം മാറ്റിമറിച്ച കഥ പറയുകയാണ് നടി സംയുക്ത വർമ്മ. യോഗ ഒരു ആത്മീയമായ അവസ്ഥയാണ്. നൂറ്റാണ്ടുകൾക്കു മുൻപെ കണ്ടുപിടിച്ചിട്ടുള്ള വളരെ വലിയ ശാസ്ത്രവും സത്യവുമായൊരു കാര്യമാണിത്. ടൂറിസം പോലെ തന്നെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്രോതസ് ആണ് യോഗയും എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. യോഗയെ അറിഞ്ഞു ചെയ്തില്ലെങ്കിൽ അത് ഒരാളെ ശാരീരികവും, മാനസീകവുമായും നശിപ്പിക്കുമെന്നും താരം പറയുന്നു. നമ്മുടെ ഉത്കണ്ഠ, വിഷാദം ഇതൊക്കെ മാറ്റാനുള്ള പ്രതിവിധികൾ യോഗയിലുണ്ട്. ശരിയായ രീതിയിൽ ചെയ്യണമെന്നു മാത്രം. ജീവിതത്തിലേക്കിറങ്ങി മാനസികമോ ശാരീരികമോ ആയ ശക്തി കുറഞ്ഞു തുടങ്ങുമ്പോഴാണ് യോഗയുടെ ആവശ്യം വരുന്നത്. ഇമോഷൻസ് കയ്യ്കാര്യം ചെയ്യാൻ യോഗ നല്ലതാണ്. തനിക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉണ്ടായിരുന്നു. ശ്വാസംമുട്ട് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശാരീരികമായ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിനാണ് യോഗ ആരംഭിച്ചത് എന്നും താരം പറയുന്നു.