കാനഡയിൽ അത്യപൂർവ്വ രോഗം മെനിംഗോകോക്കൽ പടരുന്നതായി റിപ്പോർട്ട്

കാനഡയിൽ അത്യപൂർവ്വ രോഗം മെനിംഗോകോക്കൽ പടരുന്നതായി റിപ്പോർട്ട്. കാനഡയിലെ ടൊറന്റോ, മാനിറ്റോബ, കെബെക്ക് എന്നീ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനുവരി മുതൽ, ടൊറന്റോയിൽ മെനിംഗോകോക്കൽ രോഗത്തിന്റെ 14 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 14 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചുവെന്ന് ടൊറന്റോയുടെ ആരോഗ്യ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ വിനിത ദുബെ വ്യക്തമാക്കി. രോഗത്തിന് പിന്നിലെ പിന്നിൽ കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല. ടൊറന്റോ പബ്ലിക് ഹെൽത്ത്, രോഗികളുമായി അടുത്തിടപഴകുന്നവർക്ക് ആന്റിബയോട്ടിക്കുകളും വാക്‌സിനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂൺ 14-19 തീയതികളിൽ നടന്ന മക്കയിലേക്കുള്ള വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് പോയി മടങ്ങുന്ന ആളുകളോട് മെനിംഗോകോക്കൽ വാക്‌സിൻ എടുക്കാനും പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കഴുത്ത് വീർപ്പ്, ഛർദ്ദി, തലകറക്കം എന്നിവ ഉൾപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കാനും അഭ്യർത്ഥിച്ചു.