സ്തനാര്‍ബുദം വീണ്ടും വരുമോ എന്നറിയാന്‍ സഹായിക്കുന്ന അള്‍ട്രാ സെന്‍സിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

സ്തനാര്‍ബുദം വീണ്ടും വരുമോ എന്നറിയാന്‍ സഹായിക്കുന്ന അള്‍ട്രാ സെന്‍സിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ട്യൂമറിന്റെ ഡിഎന്‍എയിലൂടെയാണ് ഈ പരിശോധന നടത്തുന്നത്. ഏത് രോഗികളിലാണ് ക്യാന്‍സര്‍ ഉണ്ടാകുക എന്നത് നേരത്തെ കണ്ടെത്തുന്നതിന് ഈ ടെസ്റ്റ് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങള്‍ ശാസ്ത്രക്രിയകള്‍ക്കും, ചികിത്സകള്‍ക്ക് ശേഷവും ശരീരത്തില്‍ നിലനിക്കും. വളരെ കുറച്ച് ക്യാന്‍സര്‍ കോശങ്ങള്‍ ആയതിനാല്‍ ഇവയെ ഫോളോ-അപ്പ് സ്‌കാനുകളില്‍ കണ്ടെത്താനാകില്ല. അതുകൊണ്ട് തന്നെ രോഗികള്‍ വീണ്ടും രോഗാവസ്ഥയിലേക്ക് മാറുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച് നിന്നുള്ള പ്രമുഖ ഗവേഷകനായ ഡോ ഐസക് ഗാര്‍സിയ-മുറില്ലസ് വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനുമുമ്പുതന്നെ ഒരു വര്‍ഷത്തിനുള്ളില്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത് നല്ലതാണെന്ന് പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 15 മാസം മുമ്പ് രക്തപരിശോധനയില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായി ചിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്ക്തമാക്കി. സ്തനാര്‍ബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും ഭേദമാക്കാനും ഈ ടെസ്റ്റ് സഹായകമാണെന്നാണ് കരുതുന്നത്.