കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന്‍ കൊച്ചിയിലും ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു. മറൈന്‍ ഡ്രൈവിലാകും പുതിയ സംവിധാനമൊരുക്കുക. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന രീതിയില്‍ മഴപെയ്യാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.