വെള്ളപ്പാണ്ട് കാണിക്കുന്ന തരത്തിൽ സെൽഫി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് നടി മംമ്ത മോഹൻദാസ്

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നു നടി മംമ്ത മോഹൻദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ തൊലിപ്പുറത്തെ യഥാർഥ അവസ്ഥ യാതൊരു മറയും കൂടാതെ ഇൻസ്റ്റഗ്രാമിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് താരം ഇപ്പോൾ. makeup ആർട്ടിസ്റ്റുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റഗ്രം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, ഓട്ടോഇമ്യൂൺ, സ്വയം സ്നേഹിക്കുക എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.