സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഡെങ്കി, മഞ്ഞപ്പിത്ത രോഗ സാധ്യതകളുള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.