മരുന്നുകൾ കഴിച്ചുകൊണ്ട് പെട്ടന്ന് ഭാരം കുറയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ഐസിഎംആർ

മരുന്നുകൾ കഴിച്ചുകൊണ്ട് പെട്ടന്ന് ഭാരം കുറയ്ക്കുന്ന പ്രവണതയ്‌ക്കെതിരെ ഐസിഎംആർ. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും ഇത് ക്രമേണ സംഭവിക്കേണ്ട ഒന്നാണെന്നും ആഴ്ചയിൽ അര കിലോഗ്രാം വീതം കുറയ്ക്കുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പുറത്തിറക്കിയ പുതിയ മാർഗരേഖയിൽ പറയുന്നു. ഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പ്രതിദിനം 1000 കിലോ കലോറിക്ക് താഴെ ആകരുതെന്നും മാർഗ്ഗരേഖ പറയുന്നു. ഫ്രഷ് പച്ചക്കറികൾ, ഹോൾ ഗ്രെയ്‌നുകൾ, പയർ വർഗ്ഗങ്ങൾ, ബീൻസുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും മാർഗ്ഗരേഖ ചൂണ്ടിക്കാണിക്കുന്നു. പഞ്ചസാര, സംസ്‌കരിച്ച ഉത്പന്നങ്ങൾ, പഴച്ചാറുകൾ എന്നിവ ഒഴിവാക്കേണ്ടതാണെന്നും ഐസിഎംആർ പറയുന്നു. ഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും നിത്യവും വ്യായാമം, യോഗ പോലുള്ള മാർഗ്ഗങ്ങൾ പിന്തുടരണമെന്നും ഐസിഎംആർ കൂട്ടിച്ചേർക്കുന്നു.