മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വിരകളെ

തായ്‌ലൻഡിൽ മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വിരകളെ.
ജലദോഷവും, മുഖത്ത് വേദനയും മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് 59 കാരിയായ സ്ത്രീ ഡോക്ടറെ കാണാൻ ആശുപത്രിയിൽ എത്തിയത്. എക്‌സ്-റേയിൽ സ്ത്രീയുടെ മൂക്കിനുള്ളിൽ അന്യ വസ്തു ഉള്ളതായി ഡോക്ടർ കണ്ടെത്തി. എൻഡോസ്‌കോപ്പി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയുടെ മൂക്കിനുള്ളിൽ 100ൽ പരം വിരകൾ നിറഞ്ഞിരിക്കുന്നതായി ഡോക്ടർക്ക് വ്യക്തമായത്. തുടർന്ന് വിരകളെ മുഴുവൻ ഡോക്ടർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രോഗി അപകടനില തരണം ചെയ്തുവെന്നും സുരക്ഷിതയായി ഇരിക്കുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. വിരകളെ പൂർണമായും നീക്കം ചെയ്തതോടെ സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി തായ്‌ലൻഡിലെ പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് ശേഷവും യുവതി ശരിയായ ചികിത്സ തേടിയില്ലായിരുന്നുവെങ്കിൽ സ്ത്രീയുടെ കണ്ണുകൾ, മസ്തിഷ്‌കം, കാഴ്ച ശക്തി എന്നിവയെല്ലാം വിരകൾ കേടുവരുത്തുമായിരുന്നു എന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ വ്യക്തമാക്കി.