എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് ഈ രോഗങ്ങൾ കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും ലോകാരോഗ്യസംഘടന പറയുന്നു. സിഫിലിസ് രോഗികളുടെ വർധനവും ആശങ്കപ്പെടുത്തുന്നതാണെന്ന് who കൂട്ടിച്ചേർത്തു. സിഫിലിസിന് പുറമേ ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈംഗികരോഗങ്ങളിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട് എന്ന് who ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി.