ഡെ​ങ്കി​പ്പ​നി; ഇടുക്കിയിൽ കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

ഇടുക്കി ​ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്ത സാഹചര്യത്തിൽ ​കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​കയാണെന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൽ. മ​നോ​ജ്. കേ​സു​ക​ൾ കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗി​ങ്ങ​ളും കു​റ​ഞ്ഞ​ ഇ​ട​ങ്ങ​ളി​ൽ സ്​​പ്രേ​യി​ങ്ങു​മാ​ണ്​ ചെയ്യാൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

വീടുകൾ തോറും ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്. വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നി​ട​യു​ള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വെ​ള്ളം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന ബ​ക്ക​റ്റു​ക​ൾ ഉൾപ്പെടെയുള്ള പത്രങ്ങൾ മൂ​ടി​വെ​ക്കു​ക​. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ പെ​റ്റു​പെ​രു​കി​യ​താ​യി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ, കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക. രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ൾ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളാ​ക്കി തിരിച്ചായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുക.​