സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളെ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളെ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്. കെ​പി.2 വ​ക​ഭേ​ദ​ത്തിന്റെ 290 കേ​സു​ക​ളും കെ​പി.1 വ​ക​ഭേ​ദ​ത്തി​ന്റെ 34 കേ​സു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ പുതിയ കോവിഡ് വകഭേദത്തിലെ 324 കേസുകളാണിപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇ​വ​യെ​ല്ലാം ജെ.​എ​ൻ 1​ വൈ​റ​സിന്റെ ഉ​പ വ​ക​ഭേ​ദ​ങ്ങ​ളാ​ണെ​ന്നും ആ​ശു​പ​ത്രി വാ​സ​ത്തി​ലും ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ലും വ​ർ​ധ​ന​വി​ല്ലെ​ന്നും ആണ് റിപോർട്ടുകൾ. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് 34 കെ​പി.1 കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഗോ​വ ഗു​ജ​റാ​ത്ത് ഹ​രി​യാ​ന മ​ഹാ​രാ​ഷ്ട്ര രാ​ജ​സ്ഥാ​ൻ ഉ​ത്ത​രാ​ഖ​ണ്ഡ്, കൂടാതെ 23 കേസുകൾ പ​ശ്ചി​മ ബം​ഗാ​ളി​ലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.