ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിലാണ് മനുഷ്യനിൽ എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്ത്യയിൽ നിന്ന് മാർച്ചിൽ ഓസ്ട്രേലിയയിൽ തിരിച്ചെത്തി. അവിടെ വച്ച് കുട്ടിയ്ക്ക് ഫ്ലൂ വൈറസ് ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയൻ ഇൻഫ്ലുവൻസയുടെ കൂടുതൽ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പ്രസ്താവനയിൽ പറയുന്നു. ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി എന്നും അറിയപ്പെടുന്ന H5N1 വൈറസ് പ്രാഥമികമായി പക്ഷികളെ ബാധിക്കുന്ന രോ​ഗമാണ്. ഉയർന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.